Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuram Medical College

പ​നി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കൊ​ല്ലം: പ​നി ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​ര​ണ​പ്പെ​ട്ടു. കൊ​ല്ലം ഏ​രൂ​ർ വി​ള​ക്കു​പാ​റ ആ​യി​രു​നെ​ല്ലൂ​ർ ഷാ​ജി ഭ​വ​ന​ത്തി​ൽ ഇ​സ്രാ​യേ​ൽ കു​ട്ടി​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് (38) ആ​ണ് മ​രി​ച്ച​ത്. പ​നി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ലി​സ​ബ​ത്ത് ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ രോ​ഗാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

 

 

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ; രോ​ഗി മ​രി​ച്ചെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ​യി​ൽ രോ​ഗി മ​രി​ച്ചെ​ന്ന് പ​രാ​തി. കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി വേ​ണു (48) ആ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്.

വേ​ണു​വി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. താ​ൻ മ​രി​ച്ചാ​ൽ അ​തി​ന് കാ​ര​ണം ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് വേ​ണു പ​റ​യു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.

ആ​ൻ​ജി​യോ​ഗ്രാ​മി​ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വേ​ണു​വി​ന് ആ​റ് ദി​വ​സ​മാ​യി​ട്ടും ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. നാ​യ​യെ നോ​ക്കു​ന്ന ക​ണ്ണ് കൊ​ണ്ടു​പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ളെ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് വേ​ണു സു​ഹൃ​ത്തി​ന​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് മ​രി​ച്ച വേ​ണു.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഇ​നി പു​തി​യ സൂ​പ്ര​ണ്ട്

 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഇ​നി പു​തി​യ സൂ​പ്ര​ണ്ട്. ഡോ. ​സി.​ജി. ജ​യ​ച​ന്ദ്ര​ന് സൂ​പ്ര​ണ്ടാ​യി ചു​മ​ത​ല ന​ൽ​കി ഉ​ത്ത​ര​വി​ട്ടു. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന​സ്‌​തേ​ഷ്യോ​ള​ജി വി​ഭാ​ഗം അ​സോ. പ്ര​ഫ​സ​റാ​ണ് ജ​യ​ച​ന്ദ്ര​ൻ

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​പ​ക​ര​ണ​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ​ക്കി​ടെ​യാ​ണ് മാ​റ്റം. മു​ൻ സൂ​പ്ര​ണ്ട് ഡോ. ​സു​നി​ൽ​കു​മാ​ർ നേ​ര​ത്തെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​നി​ൽ കു​മാ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നു. ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ക്ഷാ​മ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ ഡോ. ​ഹാ​രി​സി​നെ​തി​രെ മു​ൻ സൂ​പ്ര​ണ്ടും പ്രി​ൻ​സി​പ്പ​ലും ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​നം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. 2024 മേ​യ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടാ​യി​രു​ന്നു ഡോ. ​സു​നി​ൽ​കു​മാ​ർ.

Latest News

Corehub Up